Sports
ദുബായ്: ചേട്ടന്മാര് ഏഷ്യ കപ്പ് ട്വന്റി-20 ചാമ്പ്യന്മാരായെങ്കില്, ഏകദിന കിരീടം മോഹിച്ച് ഇന്ത്യയുടെ അനിയന്മാര് ഇന്നു മുതല്‍ കളത്തില്‍.
2025 ഏഷ്യ കപ്പ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് പോരാട്ടത്തിന് ഇന്നു മുതല്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ യുഎഇയെയും പാക്കിസ്ഥാന് മലേഷ്യയെയും നേരിടും. രണ്ട് മത്സരങ്ങളും രാവിലെ 10.30നാണ്.
ഗ്രൂപ്പ് എയിലാണ് ഇന്ത്യ, പാക്കിസ്ഥാന്, മലേഷ്യ, യുഎഇ ടീമുകള്‍. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്മാര്. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു മുന്നേറും. 19ന് സെമിയും 21നു ഫൈനലും അരങ്ങേറും.
ആയുഷ് മാത്രെയാണ് ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍. വെടിക്കെട്ട് ഓപ്പണറായ വൈഭവ് സൂര്യവംശിയിലാണ് ഏവരുടെയും ശ്രദ്ധ. കോട്ടയത്തു വേരുള്ള, ഹൈദരാബാദിനുവേണ്ടി ആഭ്യന്തരം കളിക്കുന്ന അരുണ്‍ ജോര്‍ജാണ് ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം.
Sports
ചണ്ഡിഗഡ്: രണ്ടാം ടി-20യിൽ ഇന്ത്യയ്ക്കെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 213 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. 46 പന്തിൽ 90 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ഏഴ് സിക്സറും അഞ്ചു ഫോറുകളും ഉൾപ്പെട്ടതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. ക്യാപ്റ്റൻ എയ്ഡൻ മാര്‍ക്രം 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 12 പന്തില്‍ 20 റണ്‍സുമായും ഡൊണോവന്‍ ഫെരേര 16 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ നേടി. അവസാന മൂന്ന് ഓവറിൽ 49 റൺസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിച്ചെടുത്തത്.
നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില്‍ നിന്നായി 12 പോയിന്റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.
കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ് (ക്യാപ്റ്റന്‍), രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, സല്മാന് നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, എന്‍. ബിജു നാരായണന്
ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര്‍ ഭരത്, അശ്വിന് ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.
Sports
വിന്തോക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിൽ നമീബിയയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് നമീബിയ വിജയിച്ചത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് നമീബിയ മറികടന്നത്. പുറത്താകാതെ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീനാണ് നമീബിയയുടെ ടോപ്സ്കോറർ.
നായകൻ ജെറാർഡ് ഇറാസ്മസ് 21 റൺസും മാലൻ ക്രൂഗർ 18 റൺസുമെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാൻഡ്രെ ബർഗറും ആൻഡൈൽ സിമെലെയ്നും രണ്ട് വിക്കറ്റ് വീതം എടുത്തു. ജെറാൾഡ് കോട്ട്സെയും ബിജോൺ ഫോർടുയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റൺസെടുത്തത്. 31 റൺസെടുത്ത ജേസൺ സ്മിത്താണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറർ.
റുബിൻ ഹെർമാൻ 23 റൺസും ലുവാൻ ഡ്രി പ്രിറ്റോറിയസ് 22 റൺസുമെടുത്തു. നബീയയ്ക്ക് വേണ്ടി ട്രംപെൽമാൻ മൂന്ന് വിക്കറ്റെത്തു. മാക്സ് ഹെയ്ൻഗോ രണ്ട് വിക്കറ്റും ജെറാർഡ് ഇറാസ്മസും ബെൻ ഷിക്കോകോംഗോയും സ്മിത്തും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.